ADVERTISEMENT

വത്തിക്കാൻ ∙ സിറോ മലബാർ സഭയിലെ ചങ്ങനാശേരി അതിരൂപതാംഗവും മാർപാപ്പയുടെ യാത്രകളുടെ ചുമതലതയുള്ള സെക്രട്ടറി ഓഫ് ദ് സ്റ്റേറ്റുമായ മോൺ. ജോർജ് ജേക്കബ് കൂവക്കാ‌‌‌‌ടിനെ (51) കർദിനാൾ സ്ഥാനത്തേക്കു ഫ്രാൻസിസ് മാർപാപ്പ ഉയർത്തിയത് അപൂർവമായ നടപടിയാണ്. വൈദികരെ നേരിട്ടു കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തുന്നത് കുറവാണ്. ഇന്ത്യൻ വൈദികനെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത് ഇതാദ്യവുമാണ്. കർദിനാളുകന്നതിനു മുൻപായി മോൺ. ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരിയിൽ നടക്കുമെന്നും സൂചനയുണ്ട്. നിലവിൽ കേരളത്തിൽനിന്നു രണ്ടു കർദിനാൾമാരുണ്ട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും (സിറോ മലബാർ സഭ) മേജർ ആർച്ച് ബിഷപ് കർദിനാ‍ൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായും (സിറോ മലങ്കര).

2006 മുതൽ വത്തിക്കാൻ നയതന്ത്രവിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന മോൺ. ജോർജ് കൂവക്കാടിന് 2020ൽ പ്രെലേറ്റ് പദവി നൽകി. അൽജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാൻ, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ അപ്പസ്തോലിക് നുൺഷ്യയോടെ സെക്രട്ടറിയായിരുന്നു. 2020ൽ ആണു വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിൽ പൊതുകാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിൽ നിയമിച്ചത്.

ചങ്ങനാശേരി മാമ്മൂട് ലൂർദ്‌മാതാ ഇടവകാംഗമാണു നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. കൂവക്കാട് ജേക്കബും ത്രേസ്യാമ്മയുമാണു മാതാപിതാക്കൾ. മകനായി 1973 ഓഗസ്റ്റ് 11നു ജനിച്ചു. 2004 ജൂലൈ 24നു മാർ ജോസഫ് പൗവത്തിലിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. എസ്ബി കോളജിൽനിന്ന് ബിഎസ്‌സി ബിരുദം നേടി. റോമിൽനിന്ന് കാനൻ നിയമത്തിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. പാറേൽ സെന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തിട്ടുണ്ട്.

ജേക്കബ്– ലീലാമ്മ ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തയാളായി 1973 ഓഗസ്റ്റ് 11നു മോൺ. ജോർജ് ജേക്കബ് കൂവക്കാട് ജനിച്ചു. ഇളയ സഹോദരൻ റ്റിജി ജേക്കബ് കോഴിക്കോട്ടാണ്. സഹോദരി ലിറ്റിയാണു വീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണുള്ളത്. ജോർജ് കൂവക്കാട് എസ്ബി കോളജിൽനിന്ന് ബിഎസ്‌സി ബിരുദം നേടി. കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളിലായി വൈദികപഠനം. റോമിൽനിന്ന് കാനൻ നിയമത്തിൽ പിഎച്ച്ഡിയും നേടി. പാറേൽ സെന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തിട്ടുണ്ട്.

English Summary:

Monsignor George Jacob Koovakkad's elevation as Cardinal a historic moment; First time an Indian priest is directly appointed as Cardinal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com