കർദിനാൾ പദവിയിലേക്ക് മലയാളി; മോൺസിഞ്ഞോർ ജോർജ് കൂവക്കാട് നിയുക്ത കർദിനാൾ
Mail This Article
×
കൊച്ചി∙ സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. വത്തിക്കാനിൽ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം. വത്തിക്കാൻ പൊതുകാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിലാണ് നിയമനം. മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ഉൾപ്പെടെ 20 പുതിയ കർദിനാൾമാരെ മാർപാപ്പ പ്രഖ്യാപിച്ചു.
ചങ്ങനാശേരി മാമ്മൂട്ട് ലൂർദ് പള്ളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. ഡിസംബർ എട്ടിനാണ് സ്ഥാനാരോഹണം. 2006 മുതൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ പ്രവർത്തിക്കുന്നു. മാർപാപ്പയുടെ യാത്രകളിൽ ഉൾപ്പെടെ അനുഗമിക്കുന്ന ഔദ്യോഗിക സംഘത്തിൽ അംഗമാണ്.
English Summary:
Pope Francis appoints Cardinal Monsignor George Koovakad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.