ADVERTISEMENT

കുറവിലങ്ങാട്∙ എംസി റോഡിൽ പുതുവേലി ചോരക്കുഴി പാലത്തിനു സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നാമത്തെയാളും മരിച്ചു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന തങ്കമ്മയാണ് (65) ഇന്ന് രാവിലെ മരിച്ചത്. മുത്തച്ഛനും കൊച്ചുമകളും നേരത്തേ മരിച്ചിരുന്നു. രണ്ടു പേർ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. ആലപ്പുഴ പുളിങ്കുന്ന് കായൽപ്പുറം കരീപ്പറമ്പിലായ കോയിപ്പള്ളി വീട്ടിൽ ജോസഫ് ആന്റണി(തങ്കച്ചൻ–68), കൊച്ചുമകൾ എസ്തേർ (രണ്ടര) എന്നിവരാണ് ഇന്നലെ മരിച്ചത്. തങ്കച്ചന്റെ ഭാര്യ തങ്കമ്മയാണ് (60) മരിച്ചത്. 

മകൻ എബി ജോസഫ് (32) വാരിയെല്ല് തകർന്ന് ഗുരുതര പരുക്കോടെ ചികിത്സയിലാണ്. മരുമകൾ ട്രീസ സി. മോനി (നിമ്മി – 26) വെന്റിലേറ്ററിലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു വന്ന കാറും എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. അങ്കമാലിയിലുള്ള മകൾ സെബിയുടെ വീട്ടിൽ പോയി തിരികെ വരികയായിരുന്നു തങ്കച്ചനും കുടുംബവും. എബിയാണു കാർ ഓടിച്ചിരുന്നത്.

കോട്ടയം പാക്കിൽ ഭാഗത്തു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത ശേഷം തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരും രാമപുരം പൊലീസും കൂത്താട്ടുകുളം അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പൊലീസ് പറഞ്ഞു.

English Summary:

Three people died bus crashes into car on kuruvilangadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com