ADVERTISEMENT

കോഴിക്കോട്∙ തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടത്തിന്‍റെ കാരണം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണെന്ന് ആർടിഒ റിപ്പോർട്ട്. ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിനു കാരണമെന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒയുടെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു. ബസിന്റെ ടയറുകൾക്കു കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് വാഹനം ഉണ്ടായിരുന്നില്ല. ബസ് അമിത വേഗതയിൽ ആയിരുന്നില്ല. ബസിന്‍റെ ടയറുകള്‍ക്കും തകരാറില്ല. ബ്രേക്ക് സിസ്റ്റം വീണ്ടും പരിശോധിക്കണമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.  

കാളിയാമ്പുഴയിലേക്കു കൈവരിയില്ലാത്ത പാലത്തിൽനിന്നു ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേരാണു മരിച്ചത്. 26 പേർക്കു പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ആനക്കാംപൊയിലിൽനിന്നു തിരുവമ്പാടിയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തലകീഴായി മറിഞ്ഞ ബസിനുള്ളിൽ അകപ്പെട്ട യാത്രക്കാരെ ഏറെ സാഹസികമായാണു നാട്ടുകാർ പുറത്തെടുത്തത്. 

കണ്ടപ്പംചാൽ സ്വദേശി കമല വാസു, ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ബസ് ക്രെയിൻ ഉപയോഗിച്ച് പുഴയിൽനിന്ന് ഉയർത്തി. അപകടത്തിൽ മരിച്ച ത്രേസ്യാമ്മയുടെയും കമലയുടെയും മൃതദേഹം ഇന്നു ബന്ധുക്കൾക്കു വിട്ടു നൽകും. അപകടമുണ്ടായ സ്ഥലത്ത് മോട്ടർ വാഹന വകുപ്പും പൊലീസും പരിശോധന തുടരുകയാണ്

English Summary:

Thiruvambady bus accident RTO report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com