ADVERTISEMENT

നാസിക്∙ പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ സേനാ താവളത്തിലാണ് അപകടമുണ്ടായതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്നീവീറുകളുടെ ഒരു സംഘം പരിശീലനം നടത്തുന്നതിനിടെയാണ് ഷെൽ പൊട്ടിത്തെറിച്ചതെന്ന് അധികൃതർ പറഞ്ഞു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈന്യവും പൊലീസും അന്വേഷണം ആരംഭിച്ചു. 2022 ജൂണ്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്നിവീർ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രതിരോധ സേനകളിൽ 4 വർഷത്തെ ഹ്രസ്വകാല നിയമനത്തിനു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതാണ് അഗ്നിപഥ് പദ്ധതി.

English Summary:

Agniveers died in shell explosion during training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com