ADVERTISEMENT

തിരുവനന്തപുരം∙ ഐഎച്ച്ആർഡി ഡയറക്ടർ നിയമനത്തിനുള്ള അഭിമുഖത്തിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാറിന് ഡയറക്ടർക്കുള്ള മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തിരുവനന്തപുരത്ത് നടന്ന അഭിമുഖത്തിൽ അരുൺ കുമാറിനെ കൂടാതെ അഞ്ചുപേർ പങ്കെടുത്തിരുന്നു. 10 പേരായിരുന്നു അപേക്ഷകരായുണ്ടായിരുന്നത്.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി, കുസാറ്റ് മുൻ വിസി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറി എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ. അരുൺകുമാർ ഒഴികെ അഭിമുഖത്തിൽ പങ്കെടുത്തവരെല്ലാം തന്നെ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എൻജിനീയറിങ് കോളജുകളിൽ പ്രിൻസിപ്പൽമാരായും സീനിയർ പ്രൊഫസർമാരായും സേവനം അനുഷ്ഠിച്ചവരാണ്. സെലക്‌ഷൻ കമ്മിറ്റിയുടെ ശുപാർശ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറും. അരുൺകുമാറിന് ഡയറക്ടറുടെ ചുമതല നൽകിയ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്.

English Summary:

IHRD Director Appointment Sparks Controversy: Qualifications of V.A. Arun Kumar Questioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com