ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിനെ നടുക്കിയ മിൽട്ടൻ കൊടുങ്കാറ്റിൽ ഫ്ലോറിഡയിൽ മരണം 16 ആയി. ടാമ്പ രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. വീടുകൾ തകർന്നവർക്കും മറ്റ് നാശനഷ്ടങ്ങൾ നേരിട്ടവർക്കും സഹായം ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.

30 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടു. ഇതിൽ 16 ലക്ഷം വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായാണ് വിവരം. വൈദ്യുതി പ്രതിസന്ധി വ്യാപാര സ്ഥാപനങ്ങളുടെയും ഓഫിസുകളുടെയും പ്രവർത്തനങ്ങളെ ബാധിച്ചു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. 5000 കോടി ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ ഫ്ലോറിഡയിൽ മിൽട്ടൻ കൊടുങ്കാറ്റ് ദുരിതം വിതച്ച പ്രദേശങ്ങൾ സന്ദർശിക്കും. നൂറ്റാണ്ടിലെ ഭീതിയെന്നാണ് ജോ ബൈഡൻ ചുഴലിക്കാറ്റിനെ വിശേഷിപ്പിച്ചത്. 

ഒക്ടോബർ 10ന് പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ കരതൊട്ടത്. മില്‍ട്ടൻ കരതൊട്ടതിനു തൊട്ടുപിന്നാലെ ഫ്ലോറിഡയില്‍ മിന്നല്‍ പ്രളയമുണ്ടായി.

English Summary:

Milton Hurricane Death Toll Reaches 16, 3 Million Homes Without Power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com