ADVERTISEMENT

വിജയദശമി ദിനത്തിൽ മലയാള മനോരമ ഒരുക്കിയ വിദ്യാരംഭച്ചടങ്ങുകളിൽ കുരുന്നുകൾ വിദ്യയുടെ ആകാശമുറ്റത്തേക്കു ചുവടുവച്ചു.  യൂണിറ്റുകളിൽ രാവിലെ ആറരയോടെ എഴുത്തിനിരുത്തു തുടങ്ങി. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരാണ് കുട്ടികളെ അക്ഷരമെഴുതിച്ചത്. കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്ത് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലുമായിരുന്നു വിദ്യാരംഭച്ചടങ്ങ്. നിരവധി കുരുന്നുകളാണ് ഹരിശ്രീ കുറിക്കുന്നതിനായി മനോരമ അങ്കണങ്ങളിലെത്തിയത്. സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും വാങ്ങി അവർ സന്തോഷത്തോടെ മടങ്ങി.

തിരുവനന്തപുരത്ത് മലയാള മനോരമ അങ്കണത്തിൽ നടന്ന എഴുത്തിനിരുത്തു ചടങ്ങിൽ 20 ഇരട്ടകളുൾപ്പെടെ 410 കുരുന്നുകൾ ആദ്യാക്ഷരമെഴുതി. ഒരു ഇതര സംസ്ഥാന തൊഴിലാളി കുടുബവും എത്തി. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, ഗായകൻ ജി.വേണുഗോപാൽ, സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, നാടകകൃത്തും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി എന്നിവരായിരുന്നു ഗുരുക്കന്മാർ.

കൊല്ലം മലയാള മനോരമയിൽ നടന്ന ചടങ്ങിൽ 7 ജോടി ഇരട്ടകളും ഒരു പ്രസവത്തിലെ 3 പേരും ഉൾപ്പെടെ 460 കുട്ടികൾ വിദ്യാരംഭം കുറിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 കുട്ടികൾ കൂടുതലാണ്. താന്ത്രികാചാര്യനും എസ്എൻ കോളജ് റിട്ട. പ്രഫസറുമായ നീലമന വി.ആർ നമ്പൂതിരി, ശാസ്ത്രജ്ഞനും ചെന്നൈ എസ്ആർഎം യൂണിവേഴ്‌സിറ്റി ചെയർ പ്രഫസറും അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച് മുൻ പ്രഫസറുമായ ഡോ.എ.അജയഘോഷ്, ടികെഎം എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലും എംഇഎസ് എൻജിനീയറിങ് കോളജ് സ്ഥിരംസമിതി അധ്യക്ഷനുമായ പ്രഫ. പി.ഒ.ജെ. ലബ്ബ, നോവലിസ്റ്റും ശാസ്താംകോട്ട ഡിബി കോളജ് ഹിന്ദി വിഭാഗം റിട്ട. മേധാവിയുമായ എം.ഡി.രത്നമ്മ, സാഹിത്യകാരനും സംവിധായകനും നടനുമായ മധുപാൽ എന്നിവരായിരുന്നു ഗുരുക്കന്മാർ.

പത്തനംതിട്ട മലയാള മനോരമയിൽ 263 കുരുന്നുകളാണ് ആദ്യാക്ഷരമെഴുതിയത്. മുൻ ഡിജിപിയും പ്രഭാഷകനുമായ ഡോ. അലക്സാണ്ടർ ജേക്കബ്, കാലടി സംസ്കൃത സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.കെ.എസ്.രവികുമാർ, പത്തനംതിട്ട ജില്ലാ കലക്ടർ എസ്.പ്രേം കൃഷ്ണൻ, സംവിധായകൻ ബ്ലെസി, കേരള യൂണിവേഴ്സിറ്റി സെന്റർ ഫോർ കനേഡിയൻ സ്റ്റ‍ഡീസ് ഡയറക്ടർ ഡോ.ബി.ഹരിഹരൻ എന്നിവരായിരുന്നു ഗുരുക്കന്മാർ.

manorama-tvm-vidhyarambham-adoor1
മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കുരുന്നിന് ആദ്യാക്ഷരം കുറിക്കുന്നു. ചിത്രം: ശ്രീലക്ഷ്മി ശിവദാസ്/ മനോരമ
മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ സംവിധായകൻ ‍സൂര്യ കൃഷ്ണമൂർത്തി കുരുന്നിന് ആദ്യാക്ഷരം കുറിക്കുന്നു. ചിത്രം: ശ്രീലക്ഷ്മി ശിവദാസ്/ മനോരമ
മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ സംവിധായകൻ ‍സൂര്യ കൃഷ്ണമൂർത്തി കുരുന്നിന് ആദ്യാക്ഷരം കുറിക്കുന്നു. ചിത്രം: ശ്രീലക്ഷ്മി ശിവദാസ്/ മനോരമ

ആലപ്പുഴ മലയാള മനോരമയിൽ നടന്ന ചടങ്ങിൽ 9 ജോടി ഇരട്ടകളടക്കം 294 കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ മേധാവിയും മുൻ ഡിജിപിയുമായ ഡോ.പി.കെ.ഹോർമിസ് തരകൻ, ഇൻഫോസിസ് മുൻ സിഇഒയും ബോസ്റ്റൺ സർവകലാശാല ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗവുമായ എസ്.ഡി.ഷിബുലാൽ, സംഗീതജ്ഞൻ ഡോ.ചേർത്തല ഗോവിന്ദൻ കുട്ടി, കിഫ്ബി ഡപ്യൂട്ടി സിഇഒയും മുൻ സഹകരണ സെക്രട്ടറിയുമായ മിനി ആന്റണി, കൊല്ലം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ എന്നിവരായിരുന്നു ഗുരുക്കന്മാർ. രാവിലെ 6.30ന് ആരംഭിച്ച വിദ്യാരംഭം 11 വരെ നീണ്ടു. 

കോട്ടയത്ത് മലയാള മനോരമ അങ്കണത്തിലെ വിദ്യാരംഭം ചടങ്ങിൽ 17  ഇരട്ടകൾ അടക്കം 639 കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. വിശ്രുത സാമവേദ പണ്ഡിതനും ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയുമായ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും എംജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ്, കേന്ദ്ര സർവകലാശാലയുടെയും എംജി സർവകലാശാലയുടെയും മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, ശാസ്ത്രജ്ഞനും എംജി സർവകലാശാല ‌മുൻ വൈസ് ചാൻസലറും ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി (ട്രെസ്റ്റ്) റിസർച് പാർക്കിന്റെ ചെയർമാനുമായ ഡോ. സാബു തോമസ്, ഹൃദയ ശസ്ത്രക്രിയ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടുമായ ഡോ.ടി.കെ. ജയകുമാർ, കവി റോസ് മേരി, എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ഹയർ സെക്കൻഡറി മുൻ ഡയറക്ടർ ജയിംസ് ജോസഫ് എന്നിവരായിരുന്നു ഗുരുക്കന്മാർ.

കൊച്ചിയിൽ 7 ഇരട്ടകളടക്കം 309 കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. സംഗീതജ്ഞൻ ഡോ.ശ്രീവത്സൻ ജെ.മേനോൻ പ്രാർഥനാഗീതം ആലപിച്ചു. നെതർലൻഡ്സിലെ മുൻ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി, നാഷനൽ അക്കാദമി ഓഫ് കസ്റ്റംസ് ഇൻഡയറക്ട് ടാക്സസ് ആൻ‍ഡ് നർകോട്ടിക്സ് മുൻ ഡയറക്ടർ ജനറലും മുൻ രാജ്യാന്തര ക്രിക്കറ്റ് അംപയറുമായ ഡോ.കെ.എൻ.രാഘവൻ, ഇന്റലിജൻസ് എഡിജിപി പി.വിജയൻ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മുൻ ദേശീയ പ്രസിഡന്റ് ഡോ.സച്ചിദാനന്ദ കമ്മത്ത്, സംഗീതജ്ഞനും കാർഷിക സർവകലാശാല അധ്യാപകനുമായ ഡോ.ശ്രീവത്സൻ ജെ.മേനോൻ, ഭാഗവത ആചാര്യനും സംസ്കൃത പണ്ഡിതനുമായ വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട്, കവിയും ബാലസാഹിത്യകാരനുമായ സിപ്പി പള്ളിപ്പുറം, കുസാറ്റ് മുൻ വൈസ് ചാൻസലറും ജയിൻ യൂണിവേഴ്സിറ്റി പിവിസിയുമായ ഡോ.ജെ.ലത എന്നിവരാണു കൊച്ചി ഓഫിസിൽ കുട്ടികളെ എഴുത്തിനിരുത്തിയത്. 

മലയാള മനോരമ പത്തനംതിട്ട യൂണിറ്റിൽ സംവിധായകൻ ബ്ലസി കുഞ്ഞിന് ആദ്യാക്ഷരം കുറിക്കുന്നു. ചിത്രം:ഹരിലാൽ/ മനോരമ
മലയാള മനോരമ പത്തനംതിട്ട യൂണിറ്റിൽ സംവിധായകൻ ബ്ലസി കുഞ്ഞിന് ആദ്യാക്ഷരം കുറിക്കുന്നു. ചിത്രം:ഹരിലാൽ/ മനോരമ
മലയാള മനോരമ പത്തനംതിട്ട യൂണിറ്റിൽ മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ് കുരുന്നിന് ആദ്യാക്ഷരം കുറിക്കുന്നു. ചിത്രം: ഹരിലാൽ/ മനോര
മലയാള മനോരമ പത്തനംതിട്ട യൂണിറ്റിൽ മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ് കുരുന്നിന് ആദ്യാക്ഷരം കുറിക്കുന്നു. ചിത്രം: ഹരിലാൽ/ മനോര

തൃശൂർ മനോരമയിൽ 4 ജോടി ഇരട്ടകളടക്കം 126 കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, മേളവിദഗ്ധൻ പെരുവനം കുട്ടൻ മാരാർ, കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരായിരുന്നു ഗുരുക്കന്മാർ. രാവിലെ 7.30ന് ആരംഭിച്ച വിദ്യാരംഭം 9.30 വരെ നീണ്ടു. 

പാലക്കാട്ട് 6 ജോഡി ഇരട്ടകൾ ഉൾപ്പെടെ 396 കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. തായമ്പക വിദ്വാൻ കല്ലൂർ രാമൻകുട്ടി മാരാർ, നിരൂപകൻ ആഷാ മേനോൻ, ഒറ്റപ്പാലം തൃക്കങ്ങോട് ജിപിഎൽ ട്രസ്റ്റ് ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. കെ.ജി.രവീന്ദ്രൻ, സംസ്ഥാന ഹയർ സെക്കൻഡറി ബോർഡ് റിട്ട. ഡയറക്ടർ ഡോ. സി.പി.ചിത്ര, കഥാകാരൻ ടി.കെ. ശങ്കരനാരായണൻ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ മുൻ മാനേജിങ് ഡയറക്ടർ ടി.സി.സുശീൽകുമാർ എന്നിവരായിരുന്നു ഗുരുക്കന്മാർ.

മലപ്പുറം മലയാള മനോരമ യൂണിറ്റിൽ 243 കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡിഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ.കെ.മുരളീധരൻ, കാലിക്കറ്റ് സർവകലാശാല ഫോക്‌ലോർ പഠന വിഭാഗം മുൻ മേധാവി ഡോ. ഇ.കെ.ഗോവിന്ദവർമ രാജ, തിരുനാവായ നവാമുകുന്ദ ക്ഷേത്രം ഊഴം മേൽശാന്തി ശ്രീഹരി ഗിരീഷ് നമ്പൂതിരി, മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ.എൽ.സുഷമ എന്നിവരായിരുന്നു ഗുരുക്കന്മാർ.

കോഴിക്കോട് മലയാള മനോരമ അങ്കണത്തിൽ 302 കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. കവിയും നോവലിസ്റ്റുമായ കൽപറ്റ നാരായണൻ, ഐഎസ്ആർഒ മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഇ.കെ.കുട്ടി, കോർപറേഷൻ മേയർ ഡോ.ബീനാ ഫിലിപ്, കഥാകാരൻ എൻ.പി.ഹാഫിസ് മുഹമ്മദ് എന്നിവരായിരുന്നു ഗുരുക്കന്മാർ. രാവിലെ 6.40ന് ആരംഭിച്ച വിദ്യാരംഭചടങ്ങുകൾ 11 വരെ നീണ്ടു.

കണ്ണൂർ മലയാള മനോരമ അങ്കണത്തിൽ 2 ഇരട്ടകളടക്കം 111 കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. സാഹിത്യരംഗത്തെ പ്രമുഖർ ടി. പത്മനാഭൻ, എം.മുകുന്ദൻ, സി.വി. ബാലകൃഷ്‌ണൻ എന്നിവരായിരുന്നു ഗുരുക്കന്മാർ.

മലയാള മനോരമ കോട്ടയം ഓഫിസിലെ വിദ്യാരംഭ ചടങ്ങിൽ നിന്ന്. ചിത്രം: റിജോ ജോസഫ്/മനോരമ
മലയാള മനോരമ കോട്ടയം ഓഫിസിലെ വിദ്യാരംഭ ചടങ്ങിൽ നിന്ന്. ചിത്രം: റിജോ ജോസഫ്/മനോരമ

ന്യൂഡൽഹിയിൽ മലയാള മനോരമയുടെ വിദ്യാരംഭം ചടങ്ങിൽ സുപ്രീം കോടതിയിലെ മുതിർ‍ന്ന അഭിഭാഷകനും കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജിയുമായ വി.ഗിരി എന്നിവരായിരുന്നു ഗുരുക്കന്മാർ.

മലയാള മനോരമ കൊച്ചി യൂണിറ്റിൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നു. ചിത്രം: ജിബിൻ ചെമ്പോല/ മനോരമ
മലയാള മനോരമ കൊച്ചി യൂണിറ്റിൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നു. ചിത്രം: ജിബിൻ ചെമ്പോല/ മനോരമ

ചെന്നൈയിൽ മലയാള മനോരമയുടെ വിദ്യാരംഭം ചടങ്ങിൽ 110 കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. ഗായിക ഡോ.കെ.എസ്.ചിത്ര, ഗായകൻ പി.ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു ഗുരുക്കന്മാർ.

മുംബൈയിൽ മലയാള മനോരമയുടെ വിദ്യാരംഭം ചടങ്ങിൽ 39 കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ ആനന്ദ് നീലകണ്ഠൻ, ഡി.വൈ.പാട്ടീൽ സർവകലാശാല മുൻ വൈസ് ചാൻസലറും കാർഡിയോളജിസ്റ്റുമായ ഡോ. ജയിംസ് തോമസ് എന്നിവരായിരുന്നു ഗുരുക്കന്മാർ.

ബെംഗളൂരുവിലെ വിദ്യാരംഭം ചടങ്ങിൽ ഒരു ജർമൻ ബാലിക, 2 തമിഴ്, 2 കന്നഡിഗർ  എന്നിവരുൾപ്പെടെ 48 കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിച്ചു. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ അനിത നായർ, ഡെക്കാൻ ഹെറൾഡ് മുൻ അസോഷ്യേറ്റ് എഡിറ്റർ എ.വി.എസ്. നമ്പൂതിരി എന്നിവരായിരുന്നു ഗുരുക്കന്മാർ.

ദുബായിൽ കവിയും ഗാനരചയിതാവുമായ വയലാർ വയലാർ ശരത്ചന്ദ്ര വർമ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ എന്നിവരായിരുന്നു ഗുരുക്കന്മാർ.

English Summary:

Vidyarambham at Malayala Manorama units

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com