ADVERTISEMENT

ദുബായ് ∙  മലയാള മനോരമ ദുബായില്‍ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ച് ഇരട്ട കുട്ടികളായ  ഇവാനയും, ഇയാനയും.കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശികളായ അനുശ്രീ ഷിബിൻ ദമ്പതികളുടെ മക്കളാണ് ഇവർ. അജ്മാനിലാണ് താമസം. കരച്ചിൽ പ്രതീക്ഷിച്ചാണ് വന്നത്, പക്ഷെ അതൊന്നും ഉണ്ടായില്ലെന്ന് അനുശ്രീ പറഞ്ഞു.

അറിവിന്റെ അക്ഷരമുറ്റത്തേക്ക് പ്രവാസി കുരുന്നുകളെ ആനയിക്കാൻ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭം ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ജെംസ് വെല്ലിങ്ടൻ ഇന്റർനാഷനൽ സ്കൂളിലാണ് നടന്നത്. 150 ൽ അധികം കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്.

ഇന്ത്യയ്ക്കു പുറത്ത് മനോരമ സംഘടിപ്പിക്കുന്ന ഏക വിദ്യാരംഭമാണ് ദുബായിലേത്. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറം എന്നിവരാണ് കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിച്ചത്. മറുനാട്ടിലാണെങ്കിലും നാടിന്റെ സംസ്കാരവും പൈതൃകവും മുറുകെപ്പിടിച്ചായിരുന്നു ചടങ്ങുകൾ. 

എഴുത്തിനിരിക്കുന്ന കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും നൽകി. 

English Summary:

Vidyarambham ceremony organized by Malayala Manorama in Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com