ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്തിൽ മുസ്‍ലിം ലീഗ് നേതാവ് എം.കെ.മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ പരാതി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജാണു ഡിജിപിക്കു പരാതി നൽകിയത്. കൊടുവള്ളി മണ്ഡലത്തിൽനിന്നു ദുബായിലേക്കു പോകുന്നയാളുകൾക്കു സൗജന്യ താമസവും മറ്റും നൽകാൻ നടപ്പാക്കുന്ന ‘അമാന എംബ്രേസ്’ പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് പ്രതികളുണ്ടെന്നാണു പരാതിയിലെ ആരോപണം. 

ഭരണസമിതി അംഗങ്ങളായ അബുലൈസ്, റഫീഖ് അമാന, ഇക്ബാൽ അമാന, ഒ.കെ.അബ്ദുൽസലാം എന്നിവർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്നവരാണെന്നും പദ്ധതി ഉപയോഗിച്ച് ആളുകളെ സ്വർണക്കടത്ത് കാരിയർമാരായി ഉപയോഗിക്കുന്നുവെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.

English Summary:

Dyfi demands investigation MK Muneer gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com