ADVERTISEMENT

കൊല്ലം∙ പരവൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്നും തീയും പുക ഉയർന്നത് ആശങ്കയുണർത്തി. മീയണ്ണൂർ ഡൽഹി പബ്ലിക് സ്കൂളിന്റെ ബസിൽ നിന്നാണ് പുക ഉയർന്നത്. പരവൂർ-തെക്കുംഭാഗം റോഡിൽ തെക്കുംഭാഗം ബീച്ചിനു സമീപത്തുവച്ചാണ് സംഭവം. 31 കുട്ടികളാണ് ഈ സമയം ബസിൽ ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. 

ബസിന്റെ എൻജിൻ ഭാഗത്തു നിന്നു തീയും പുകയും ഉയർന്നതോടെ ജീവനക്കാർ വിദ്യാർഥികളെ ഇറക്കി. സമീപത്തെ വീട്ടുകാർ ബക്കറ്റിൽ വെള്ളം എത്തിച്ചു തീ കെടുത്താൻ ശ്രമിച്ചു. പിന്നാലെ പരവൂർ ഫയർ ഫോഴ്സ് എത്തി തീ പൂർണമായും തീയണച്ചു.

English Summary:

School Bus Catches Fire in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com