ADVERTISEMENT

തിരുവനന്തപുരം ∙ നവംബർ 13ന് കൽ‌പാത്തി തേര് നടക്കുന്ന ദിവസമാണെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവുമായി സംസാരിച്ചതായും ഷാഫി പറമ്പിൽ എം.പി. നേതൃത്വവുമായി ആലോചിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യം അറിയിക്കും. 13,14,15 തീയതികളിലാണ് ഉത്സവം നടക്കുന്നതെന്നാണ് അറിയുന്നത്. കൽപാത്തി തേര് നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്നത് ബാധിക്കും. രണ്ടോ മൂന്നോ ദിവസം വോട്ടെടുപ്പ് മാറിയാലും യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് വിധിയാകും പാലക്കാട് നടക്കുക. തൃശൂർ പൂരം കലക്കാൻ നടത്തിയവർക്കെതിരെയുള്ള പ്രതികരണമാകും പാലക്കാട് നടക്കുക. ഷാഫി പറമ്പിലിനെ നോമിനേറ്റ് ചെയ്തത് പാർട്ടിയാണ്. സ്ഥാനാർഥി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും. എല്ലാവരും ഒറ്റക്കെട്ടാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

English Summary:

"Kalpathi Chariot Procession's Impact on Kerala Elections"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com