ADVERTISEMENT

കണ്ണൂർ∙ സ്വന്തം സംഘടന തന്റെ സ്ഥലംമാറ്റത്തിന് എതിരുനിന്നെന്ന എഡിഎം നവീൻ ബാബുവിന്റെ സന്ദേശം പുറത്ത്. കണ്ണൂരിൽനിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാൻ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ഓഫിസ് മുഖാന്തിരം റവന്യൂമന്ത്രിയെ സമീപിച്ചിരുന്നെന്നാണ് നവീൻ ബാബു സുഹൃത്ത് ഹരിഗോപാലിന് അയച്ച സന്ദേശത്തിൽ പറയുന്നത്.

കണ്ണൂർ എഡിഎം നന്നായി ജോലി ചെയ്യുന്നുണ്ടെന്നും മാറ്റരുത് എന്നുമാണ് റവന്യൂ മന്ത്രിയോട് സംഘടന പറഞ്ഞത്. ഇത് അറിഞ്ഞ് ഇനി കണ്ണൂരിലേക്ക് വരുന്നില്ലെന്നു പറഞ്ഞ് മൂന്നു മാസത്തേക്ക് ലീവ് എഴുതിക്കൊടുത്തു. ഇത് കലക്ടർ ശുപാർശ ചെയ്ത് അയച്ചു. സർക്കാരിൽ ചെന്നപ്പോൾ അവർ പാസാക്കാം എന്നും പറഞ്ഞു.

പക്ഷേ മൂന്നു ദിവസം കഴിഞ്ഞ് ആയിരുന്നു വയനാട് ദുരന്തം. അതുകൊണ്ട് ലീവ് കിട്ടിയില്ല. പെട്ടെന്ന് ജോയിൻ ചെയ്യാൻ പറഞ്ഞിതിനാൽ വീണ്ടും കണ്ണൂർ വന്നുവെന്നും സുഹൃത്തിന് അയച്ച വാട്സാപ്‌ സന്ദേശത്തിൽ നവീൻ ബാബു പറയുന്നു.
 

English Summary:

Naveen Babu's Message to Friend about Transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com