ADVERTISEMENT

ബെംഗളൂരു ∙ കനത്ത മഴയിൽ ബെംഗളൂരു നഗരത്തിലെ ഐടി മേഖലകളടക്കം വെള്ളത്തിനടിയിലായി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഫിസ് സ്‌പേസുകളിലൊന്നായ ‘മാന്യത ടെക് പാർക്കും’ മുങ്ങി. മാന്യത ടെക് പാർക്ക്, മാന്യത ടെക്ക് വെള്ളച്ചാട്ടമായി എന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകൾ.

300 ഏക്കർ വിസ്തൃതിയുള്ള ബൃഹത്തായ ടെക് വില്ലേജ് ഇടതടവില്ലാതെ നഗരത്തിൽ പെയ്തിറങ്ങിയ മഴയിലാണ് ‘വെള്ളച്ചാട്ടമായി’ മാറിയത്. ടെക് പാർക്ക് മുങ്ങിയതോടെ കമ്പനികള്‍ ഓഫിസുകളില്‍ അകപ്പെട്ട ജീവനക്കാരോട് അവിടെ തുടരാന്‍ നിർദേശിച്ചു. ടെക് പാർക്കിന്റെ മുകളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.  ഇതോടെയാണ് നഗരത്തിലെ ടെക് പാർക്ക് ഭീമൻ വെള്ളച്ചാട്ടം പോലെയായത്.

English Summary:

Manyata Tech Park turns into a waterfall; India's largest IT park submerged in heavy Bengaluru rains - Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com