ADVERTISEMENT

ചെന്നൈ∙ തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ. കനത്ത മഴയിൽ ചെന്നൈയിലും പരിസര ജില്ലകളിലും വെള്ളപ്പൊക്കവും ഗതാഗത തടസ്സവും ഉണ്ടായി. പലയിടത്തും അവശ്യ സേവനങ്ങൾ തടസ്സപ്പെട്ടു. 

വെള്ളപ്പൊക്കത്തിൽ നടൻ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയർന്നു. പോയസ് ഗാർഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെള്ളം കയറിയത്. കനത്ത മഴയിൽ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകർന്നതാണ് വെള്ളം ഉയരാൻ കാരണമായത്. രജനീകാന്തിന്റെ വീടിന് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികൾ ആരംഭിച്ചു. 2023ലെ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ സമയത്തും രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയർന്നിരുന്നു. 

ചെന്നൈയിൽ കനത്തമഴയിൽ ട്രെയിൻ ഗതാഗതവും താറുമാറായി. ദക്ഷിണ റെയിൽവേ 4 എക്സ്പ്രസ് ട്രെയിനുകൾ റദ്ദ് ചെയ്തു. നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ചില ആഭ്യന്തര വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിലും കനത്ത മഴയാണ്.

English Summary:

Chennai Deluged: Heavy Rains Flood Rajinikanth's House, Disrupt Transport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com