ദിവ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം, പ്രതിരോധം തീർത്ത് സിപിഎം പ്രവർത്തകരും പൊലീസും
Mail This Article
×
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് നിരത്തിയ ബാരിക്കേഡ് മറികടക്കാൻ ബിജെപി പ്രവർത്തകർ ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. മേയർ ആര്യക്ക് സമാനമായ മറ്റൊരു ആര്യയാണ് പിപി ദിവ്യയെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
ദിവ്യയ്ക്ക് സംരക്ഷണമൊരുക്കി പൊലീസ് നിലയുറപ്പിച്ചതിനൊപ്പം പ്രതിരോധം തീർത്ത് സിപിഎം പ്രവർത്തകരും നിലയുറപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരും സ്ഥലത്ത് കൂട്ടമായി എത്തിയിരുന്നു. സ്ഥലത്ത് സംഘർഷ സാധ്യത മുൻകൂട്ടികണ്ട് പൊലീസ് രാവിലെ മുതൽ സുരക്ഷ ഒരുക്കിയിരുന്നു.
English Summary:
Kannur Erupts: BJP Protests at PP Divya's House Over ADM Naveen Babu's Death
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.