ADVERTISEMENT

തിരുവനന്തപുരം∙ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ പി.സരിനെതിരെ തിടുക്കത്തിൽ അച്ചടക്ക നടപടി എടുക്കേണ്ടെന്ന് കെപിസിസി നേതൃത്വം. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തുവന്ന സരിനെതിരെ പെട്ടെന്നു നടപടിയെടുത്താൽ വീരപരിവേഷം ലഭിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. സരിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ പാർട്ടി വിലയിരുത്തും. ഇന്ന് സരിൻ പാലക്കാട് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. പാർട്ടിക്കെതിരെ തുടർന്നും വിമർശനമുണ്ടായാൽ നടപടികളുണ്ടാകും. ഇടതുബന്ധത്തിലേക്ക് നീങ്ങിയാൽ പാർട്ടിയിൽനിന്ന് പുറത്താക്കും.

രാഹുലിന്റെ സ്ഥാനാർഥിത്വത്തിന് എതിരെ വാർത്താ സമ്മേളനത്തിലാണ് പി.സരിൻ രൂക്ഷ വിമർശനം ഉയർത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്നാണ് സരിൻ പരസ്യമായി ആവശ്യപ്പെട്ടത്. ‘‘എനിക്കു ശേഷം ഇന്നയാൾ എന്ന രീതിയിൽ സ്ഥാനാർഥിത്വം തീരുമാനിക്കാൻ പാടില്ല. ഒരാളുടെ താൽപര്യത്തിനു മാത്രമായി പാർട്ടി നിന്നുകൊടുക്കരുത്. രാഹുലാണു യോജ്യനെന്നു പാർട്ടിക്ക് ബോധ്യപ്പെടുത്തിയാൽ പ്രശ്നം തീർന്നു’’– സരിൻ പറഞ്ഞു. ഇതു സംബന്ധിച്ച് എഐസിസി പ്രസിഡന്റിനും രാഹുൽ ഗാന്ധിക്കും കത്തു നൽകിയിരുന്നുവെന്നും തീരുമാനമെടുക്കാൻ 48 മണിക്കൂർ ന്യായമായ സമയമാണെന്നും സരിൻ പറഞ്ഞു. സരിനെ ഇടതു സ്വതന്ത്ര സ്ഥാനാർഥിയാക്കണം എന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയർന്നെങ്കിലും കാത്തിരിക്കാനാണു പാർട്ടി തീരുമാനം.

English Summary:

KPCC Delays Action Against Dissenting Voice, P. Sarin, Over Palakkad Candidacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com