ADVERTISEMENT

ഇടുക്കി∙ ഇടുക്കി ചൊക്രമുടിയിലെ ഭൂമി കയ്യേറ്റത്തിൽ 3 റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ദേവികുളം മുൻ തഹസിൽദാർ ഡി.അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസണ്‍വാലി വില്ലേജ് ഓഫിസർ എം.എം. സിദ്ദിഖ് എന്നിവർക്കാണ് സസ്പെൻഷൻ. പരിശോധന നടത്താതെ ചൊക്രമുടിയിൽ നിർമാണ അനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഭൂമി തിട്ടപ്പെടുത്തുന്നതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ ഉടുമ്പൻചോല മുൻ താലൂക്ക് സർവേയർ ആർ.ബി. വിപിൻ രാജിനെ കഴിഞ്ഞ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ദേവികുളം സബ് കലക്ടർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഇന്ന് 3 ഉദ്യോഗസ്ഥർക്കെതിരെ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്. ചൊക്രമുടിയിൽ ഭൂമി വാങ്ങിയവരുടെ പട്ടയം വ്യാജമാണോയെന്ന് കണ്ടെത്താനുള്ള പരിശോധന പരുരോഗമിക്കുകയാണ്.

English Summary:

Revenue officers suspended for land encroachment in Chokramudi, Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com