ADVERTISEMENT

തിരുവനന്തപുരം∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓൺലൈൻ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു. ശബരിമല തീർഥാടകർക്കും വിശ്വാസികൾക്കുമായാണ് ഹരിവരാസനം എന്ന പേരിൽ ഓൺലൈൻ റേഡിയോ ആരംഭിക്കുന്നത്. സന്നിധാനത്ത് നിന്നായിരിക്കും റേഡിയോയുടെ പ്രക്ഷേപണം. ദേവസ്വം ബോർഡിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും റേഡിയോ പ്രവർത്തിക്കുക. 

റേഡിയോ നടത്തിപ്പിന് താൽപര്യമുള്ള കമ്പനികളിൽനിന്ന് താൽപര്യപത്രം ക്ഷണിക്കാനുള്ള നടപടികൾ ആരംഭിച്ചു. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന നൽകുക. 24 മണിക്കൂറും  റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമല വാർത്തകൾ, അറിയിപ്പുകൾ, പ്രത്യേക സെഗ്മെന്റുകൾ, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള  അവസരം എന്നിവയാണ് ഹരിവരാസനം റേ‍ഡിയോയിൽ ഉണ്ടാവുക.

English Summary:

Harivarasanam Radio: Travancore Devaswom Board Launches 24/7 Online Station from Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com