ADVERTISEMENT

വടക്കഞ്ചേരി∙ മണ്ണുത്തി ദേശീയപാതയിൽ ചാനൽ വാർത്താ സംഘത്തിന്റെ കാറിടിച്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം മുഹമ്മദ് റോഷൻ (14), മുഹമ്മദ് ഇസ്ലാം (15) എന്നിവരാണ് മരിച്ചത്.

നീലിപ്പാറ ക്വാറിക്ക് മുന്നിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടു കൂടിയാണ് അപകടം. വാണിയംപാറ പള്ളിയിൽ ജുമാ നിസ്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യാർ‌ഥികൾ‌ മരിച്ചു.

English Summary:

Students died in Car Accident on Mannuthy National Highway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com