ADVERTISEMENT

ഗാസ∙ ഹമാസ് തലവൻ യഹ്യ സിൻവർ വധിക്കപ്പെടുന്നതിനു മുൻപുള്ള അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. റാഫയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനിടെ ഇസ്രയേലി ഡ്രോൺ പകർത്തിയ ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. റാഫയിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരു കസേരയിൽ ഇരിക്കുന്ന യഹ്യ സിൻവറിനെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും. ഇസ്രയേലി ഡ്രോൺ തന്റെ ദൃശ്യങ്ങൾ പകർത്തുന്നത് മനസിലാക്കിയ യഹ്യ, ‍ഡ്രോണിനു നേർക്ക് വാൾ ഉയർത്തി ഭീഷണിപ്പെടുത്തുന്നതും ഒരു വസ്തു ‍ഡ്രോണിനു നേർക്ക് എറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇസ്രയേൽ സേനയായ ഐഡിഎഫിന്റെ ഔദ്യോഗിക വക്താവാണ് ഡ്രോൺ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

റാഫയില്‍ നടന്ന ഏറ്റുമുട്ടലിനിടെ അപ്രതീക്ഷിതമായാണ് യഹ്യ സിൻവറിനെ ഐഡിഎഫ് കണ്ടെത്തിയത്. ‍ഡ്രോണിലൂടെ ദൃശ്യങ്ങൾ പകർത്തിയതിനു തൊട്ടുപിന്നാലെ, കെട്ടിടത്തിലേക്കു കൂടുതൽ റോക്കറ്റ് ആക്രമണങ്ങൾ നടത്തുകയായിരുന്നു. തുടർന്ന് ഡിഎൻഎ, ‍ഡന്റൽ റെക്കോർഡുകൾ, വിരലടയാളം എന്നിവയിലൂടെയാണു വധിക്കപ്പെട്ടത് യഹ്യ സിൻവർ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്. സിൻവറിന്റെ മൃതദേഹത്തിൽനിന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, ഗ്രനേഡുകളും, 40,000 ഇസ്രയേലി ഷെക്കലും ഐഡിഎഫ് കണ്ടെത്തി. 

English Summary:

Drone Footage Captures Final Moments of Hamas Leader Yahya Sinwar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com