ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ കോച്ചുകൾ ലഭിച്ച തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി ട്രെയിനിലെ സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്കു അനുയോജ്യമല്ലെന്നു പരാതി. മുൻപു ജനശതാബ്ദി സെക്കൻഡ് ക്ലാസ് കോച്ചുകളിലുണ്ടായിരുന്ന ഫൂട്ട് റെസ്റ്റ്, ഹാൻഡ് റെസ്റ്റ് എന്നിവ പുതിയ കോച്ചുകളിലില്ല. പഴയ ട്രെയിനിലെ പോലെ സീറ്റുകൾ പുഷ്ബാക് അല്ലാത്തതിനാൽ പിന്നിലേക്ക് നീക്കാനും കഴിയുന്നില്ലെന്നു യാത്രക്കാർ പറയുന്നു. ജനശതാബ്ദിക്കുള്ള സ്പെഷൽ കോച്ചുകൾ റെയിൽവേ ഇപ്പോൾ നിർമിക്കുന്നില്ല. കാലപ്പഴക്കം ചെന്നവ മാറ്റുമ്പോൾ പകരം സെക്കൻഡ് ക്ലാസ് കോച്ചുകളാണു നൽകുന്നത്. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കും ഇതേ കോച്ചുകളാണു നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

ഡിസൈനിൽ മാറ്റം വരണമെങ്കിൽ പ്രത്യേക ജനശതാബ്ദി കോച്ചുകൾ നിർമിക്കാൻ റെയിൽവേ ബോർഡ് കോച്ച് ഫാക്ടറികൾക്കു നിർദേശം നൽകണം. കോച്ചുകളുടെ ഉൽപാദനം സംബന്ധിച്ച വാർഷിക പ്ലാൻ തയാറാക്കുന്നതു റെയിൽവേ ബോർ‍ഡാണ്. ഏതാനും വർഷങ്ങളായി കോച്ച് ഫാക്ടറികൾ വന്ദേഭാരത് ട്രെയിനുകളുടെ നിർമാണത്തിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ മെമുവിന് ഉൾപ്പെടെയുള്ള കോച്ചുകളുടെ നിർമാണം കുറഞ്ഞെന്നാണു പരാതി.

English Summary:

Jan Shatabdi Passengers Decry Uncomfortable New Coaches on Long Routes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com