ADVERTISEMENT

പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥി നിര്‍ണയത്തിന്റെ പേരിൽ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പി.സരിനു പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബും സിപിഎമ്മിലേക്കു പോകുമെന്നാണു വിവരം. രാവിലെ ഷാനിബ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ കാലയളവിലാണാ സരിനൊപ്പം ഷാനിബ് സെക്രട്ടറിയായി പ്രവർത്തിച്ചത്. കെഎസ്‍യു പാലക്കാട് മുൻ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കെപിസിസി മുൻ സെക്രട്ടറി എന്‍.കെ. സുധീര്‍ ഡിഎംകെയ്ക്ക് വേണ്ടി ചേലക്കരയിൽ മത്സരിക്കുന്നുണ്ട്.

English Summary:

Exodus from Congress? Former KSU President Shanib Likely to Join CPM in Palakkad

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com