ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ വിമാന കമ്പനികൾക്ക് ഇന്നും ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. സുരക്ഷാ ഏജൻസികളിൽനിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനങ്ങൾ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തരമായി നിലത്തിറക്കി. വിസ്താര, ആകാശ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ലക്നൗവിൽനിന്ന് മുംബൈയിലേക്ക് പറക്കുമ്പോഴാണ് ആകാശയുടെ വിമാനത്തിന് സന്ദേശം ലഭിച്ചത്. ‘‘ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന ചില വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചു. സാഹചര്യങ്ങൾ പരിശോധിക്കുകയാണ്. സുരക്ഷാ ഏജൻസികളുമായി നിരന്തരബന്ധം പുലർത്തുന്നുണ്ട് ’’– ആകാശ എയർലൈൻ വക്താവ് പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെയാണ് ആറു വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്ന് വിസ്താര എയർലൈൻസ് വക്താവ് പറഞ്ഞു. ഡൽഹി–ഫ്രാങ്ക്ഫർട്ട്, സിംഗപ്പുർ–മുംബൈ, ബാലി–ഡൽഹി, സിംഗപ്പുർ–ഡൽഹി, സിംഗപ്പുർ–പുണെ, മുംബൈ–സിംഗപ്പുർ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കർണാടകയിലെ ബെളഗാവി വിമാനത്താവളത്തിലും സന്ദേശം ലഭിച്ചു. പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായി. ബോംബ് ഭീഷണിയെ തുടർന്ന് ഒരു വിമാനം രാജസ്ഥാനിലെ ജയ്‌പുരിൽ അടിയന്തരമായി നിലത്തിറക്കി.

രാജ്യത്ത് ഇന്നലെ മാത്രം മുപ്പതിലേറെ വിമാനസർവീസുകൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചു. ഈ ആഴ്ച എഴുപതിലേറെ വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്), ഡൽഹിയിൽ വിമാനക്കമ്പനി സിഇഒമാരുടെ അടിയന്തരയോഗം കഴിഞ്ഞ ദിവസം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

English Summary:

Breaking: Multiple Airlines in India Grounded After Bomb Threats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com