യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിയായ പൊലീസുകാരൻ ഒളിവിൽ
Mail This Article
തിരുവനന്തപുരം∙ കൊച്ചി സ്വദേശിനിയായ യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തു. സിറ്റി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ വിജയ് യശോദരന് എതിരെയാണ് തമ്പാനൂർ പൊലീസ് കേസെടുത്തത്. ബലാത്സംഗം, വഞ്ചന, ദേഹോപദ്രവം എന്നീ വകുപ്പുകൾ ചുമത്തി. പലതവണ പീഡിപ്പിക്കുകയും സ്വർണം അടക്കം കൈക്കലാക്കിയെന്നുമാണ് പരാതി.
കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ പൊലീസുകാരൻ അവധിയെടുത്ത് മുങ്ങി. വിജയ് തൃശൂർ എആർ ക്യാംപിലായിരുന്നപ്പോൾ പീഡിപ്പിച്ചെന്നാണ് പരാതി. സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി തമ്പാനൂരിലെ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. വിജയ് വിവാഹിതനാണ്. പ്രതി ഇതര സംസ്ഥാനത്തേക്ക് കടന്നെന്നാണ് സൂചന. ഡോക്ടർ പരാതി നൽകി മിനിറ്റുകൾക്കകം സ്റ്റേഷനിൽനിന്ന് വിവരം ചോർന്നതോടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ഒളിവിൽപോയത്.