ADVERTISEMENT

പട്ന ∙ ജമ്മു കശ്മീരിലെ ഗഗൻഗിറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശികളായ 3 തൊഴിലാളികളുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാർ 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തൊഴിൽ, സാമൂഹികക്ഷേമ വകുപ്പുകളിൽനിന്നു മറ്റാനുകൂല്യങ്ങൾ ലഭ്യമാക്കാനും നിർദേശം നൽകി.

ബിഹാർ സ്വദേശികളായ ഫാഹിമാൻ നാസിർ, മുഹമ്മദ് ഹനീഫ്, കലീം എന്നിവരാണു കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ മുഖ്യമന്ത്രി ന്യൂഡൽഹിയിലെ ബിഹാർ റസിഡന്റ് കമ്മിഷണറോടു നിർദേശിച്ചു. ശ്രീനഗർ – ലേ തുരങ്കപ്പാത നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണു ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

English Summary:

Bihar government announced financial assistance to families of workers killed in terrorist attack in Jammu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com