ADVERTISEMENT

കൊച്ചി ∙ കരൾ സംരക്ഷണത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കടൽപായലിൽനിന്നും വികസിപ്പിച്ച പ്രകൃതിദത്ത ഉൽപന്നം (ന്യൂട്രാസ്യൂട്ടിക്കൽ) വിപണിയിലിറക്കി. ഗ്രീൻറെക്സ് എന്ന പേരിൽ നിർമിച്ച ഉൽപന്നത്തിന്റെ വിപണി ലോഞ്ചിങ് മന്ത്രി പി.രാജീവ് നിർവഹിച്ചു. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണ് ഗ്രീൻറെക്സ്. ‌

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും സഹായകരമാണ്. സ്വകാര്യ കമ്പനി എമിനിയോടെക്കാണു വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ്, ഗവേഷണത്തിനു നേതൃത്വം നൽകിയ ഡോ. കാജൽ ചക്രവർത്തി, എമിനിയോടെക് മാനേജിങ് ഡയറക്ടർ ഇവാൻജലിസ്റ്റ് പത്രോസ്, ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. കെ.അനിൽകുമാർ, എമിനോടെക് ഡയറക്ടർ അനിൽകുമാർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

English Summary:

Combat Fatty Liver Naturally with CMFRI's New Seaweed Supplement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com