ADVERTISEMENT

ബെംഗളൂരു∙ ബാബുസപാളയയിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം കനത്ത മഴയിൽ തകർന്നുവീണ് 3 മരണം. 14 പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന 3 പേർക്കായി രക്ഷാദൗത്യം പുരോഗമിക്കുകയാണ്. വൈകിട്ട് നാലുമണിയോടെയാണ് ആറുനില പാർപ്പിട സമുച്ചയം തകർന്നത്. തൊഴിലാളികൾക്കുള്ള ഷെഡിലേക്കാണ് കെട്ടിടം പതിച്ചത്. മരിച്ചവർ ബിഹാർ സ്വദേശികളാണ്. 

ഒരാഴ്ചയായി തുടരുന്ന മഴക്കെടുതിയിൽ ബെംഗളൂരു നഗര ജില്ലയിൽ മാത്രം ഇതുവരെ 5 പേർ മരിച്ചു. കെങ്കേരി തടാകത്തിൽ ഒഴുക്കിൽപെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. തടാകങ്ങൾ കരകവിഞ്ഞതോടെ തുടർച്ചയായ മൂന്നാം ദിനവും ജനവാസമേഖലകളിലേക്കു വെള്ളം ഇരച്ചെത്തി. രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യെലഹങ്ക മേഖലയിൽ വെള്ളം കയറുന്നത്. അപാർട്ട്മെന്റുകളുടെ താഴത്തെ നിലയിലും പാർക്കിങ് സ്ഥലത്തും വെള്ളം കയറി. താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ നിന്നുള്ള 20 വിമാന സർവീസുകൾ വൈകി. 5 എണ്ണം ചെന്നൈയിലേക്കു വഴിതിരിച്ചുവിട്ടു. കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

Bengaluru Building Collapse Claims Three Lives, Many Feared Trapped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com