ADVERTISEMENT

ചെന്നൈ ∙ തിരുവള്ളൂർ കവരപ്പേട്ടയിലെ ട്രെയിൻ അപകടം അട്ടിമറിയാണെന്ന് ഉറപ്പിച്ച അന്വേഷണ സംഘം, പ്രതികളെ കണ്ടെത്താൻ തീവ്രശ്രമം തുടങ്ങി. ഒരു പ്രധാന സ്വിച്ച് പോയിന്റിൽ നിന്ന് നട്ടും ബോൾട്ടും നഷ്ടപ്പെട്ടതായി 4 സീനിയർ എൻജിനീയർമാർ ഉൾപ്പെട്ട 7 അംഗ സംഘം കണ്ടെത്തിയതാണ് വഴിത്തിരിവായത്. എൻഐഎ സംഭവം അന്വേഷിക്കുന്നുണ്ടെങ്കിലും കേസെടുത്തിട്ടില്ല.

കൃത്യമായ പരിശീലനം ലഭിക്കാത്തവർക്ക് ബോൾട്ട് അഴിക്കാനാകില്ലെന്നാണ് നിഗമനം. അതിനാൽ, പുറത്തു നിന്നുള്ളവരല്ല ഇതു ചെയ്തതെന്നാണ് വിലയിരുത്തൽ. അപകടത്തിൽപ്പെട്ട ബാഗ്മതി എക്സ്പ്രസിനു തൊട്ടുമുൻപ് ചെന്നൈ – സൂലൂർപ്പെട്ട് സബേർബൻ ട്രെയിൻ ഈ വഴി കടന്നുപോയിരുന്നു. 3 മിനിറ്റിനുള്ളിൽ ഇതേ പാതയിലൂടെയെത്തിയ ബാഗ്മതി എക്സ്പ്രസ് ലൂപ് ലൈനിലേക്കു കയറി നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. 3 മിനിറ്റിനുള്ളിൽ നട്ടുകൾ അഴിച്ചു മാറ്റാനാകില്ലെന്നു റെയിൽവേ കണ്ടെത്തി. വിദഗ്ധരായ ജീവനക്കാർ ശ്രമിച്ചിട്ടും 11 മിനിറ്റോളം വേണ്ടി വന്നു. മൈസൂരു-ദർഭംഗ ബാഗ്‍മതി എക്സ്പ്രസ് 11നു രാത്രിയാണ് നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേർക്ക് പരുക്കേറ്റിരുന്നു. മുൻകരുതലായി ചെന്നൈ ഡിവിഷന്റെ കീഴിലുള്ള പ്രധാന സെക്‌ഷനുകളിൽ സിസിടിവി സ്ഥാപിക്കാൻ നടപടി തുടങ്ങി.

English Summary:

Kavarpetta Train Accident: NIA Leads Probe into Potential Crew Sabotage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com