ADVERTISEMENT

കൊച്ചി ∙ കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യൻ അന്തർവാഹിനി ‘ഉഫ’യ്ക്ക് വൻ സ്വീകരണം നൽകി ഇന്ത്യൻ നാവികസേന. ഇരുരാജ്യങ്ങളുമായുള്ള സമുദ്ര സഹകരണം ശക്തമാക്കുന്നതിന്‍റെ കൂടി ഭാഗമായാണ് അന്തർവാഹിനി ഇന്ത്യയിലെത്തിയത്.

കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യൻ അന്തർവാഹിനി ‘ഉഫ’ (Photo-x.com/DefencePROkochi)
കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യൻ അന്തർവാഹിനി ‘ഉഫ’ (Photo-x.com/DefencePROkochi)

‘റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു. ഇന്ത്യന്‍ നാവികസേന ഊഷ്മളമായ സ്വീകരണം നൽകി. ഇന്ത്യയും റഷ്യയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന്‍റെ പ്രതീകമാണിത്. സമുദ്രസഹകരണം ശക്തമായി തുടരുന്നു’: പ്രതിരോധവകുപ്പ്  ‘എക്‌സി’ൽ കുറിച്ചു.

റഷ്യൻ‍ നാവികസേനയുടെ പസഫിക് കപ്പൽപ്പടയുടെ ഭാഗമാണ് ഡീസൽ–ഇലക്ട്രിക് അന്തർവാഹിനിയായ ‘ഉഫ’. ഇതും രക്ഷാകപ്പലായ ‘അലാതൗ’വും കൊച്ചിയിലെത്തുമെന്ന് നേരത്തെ ഇന്ത്യയിലെ റഷ്യൻ എംബസി വ്യക്തമാക്കിയിരുന്നു.

English Summary:

Russian Submarine 'Ufa' Docks in Kochi, Reaffirming India-Russia Maritime Ties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com