ADVERTISEMENT

തിരുവനന്തപുരം∙ കേരള സർക്കാരിന്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിപാടി വേണ്ടെന്ന് വയ്ക്കാൻ കാരണമായെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ തവണ കേരളിയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിട്ടിരുന്നു.

കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ പരിപാടി ഡിസംബറിലേക്ക് മാറ്റിയെങ്കിലും പിന്നീടിത് ജനുവരിയിൽ നടത്തുമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പൂർണമായും കേരളീയം പരിപാടി ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

English Summary:

Landslides and Financial Woes Force Cancellation of Kerala's Keraleeyam Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com