‘ഭീകരവാദത്തെ ചെറുക്കണം, ഇരട്ടത്താപ്പ് അരുത്’: ബ്രിക്സ് ഉച്ചകോടിയിൽ മോദി
Mail This Article
കസാൻ ∙ ഭീകരവാദത്തിനും അതിനു സാമ്പത്തിക സഹായം നൽകുന്നവർക്കുമെതിരെ പോരാട്ടം ശക്തമാക്കാൻ സഹകരിക്കണമെന്ന് ബ്രിക്‌സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനു ധനസഹായം നൽകുന്നതു തടയാൻ എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണം. ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല. നമ്മുടെ രാജ്യത്തെ യുവാക്കൾ ഇത്തരം പ്രവർത്തനങ്ങളിലേക്കു പോകുന്നതിനു തടയിടാൻ പ്രവർത്തിക്കണമെന്നും അദ്ദേഹം ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു.
ഭീകരതയ്ക്കെതിരായ യുഎൻ ഉടമ്പടി അംഗീകരിക്കണമെന്നു മോദി പറഞ്ഞു. ഇന്ത്യ പിന്തുണയ്ക്കുന്നത് യുദ്ധത്തെയല്ല, ചർച്ചയെയും നയതന്ത്രത്തെയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് റഷ്യയിലെത്തിയത്. 16–ാം ബ്രിക്സ് ഉച്ചകോടിയാണ് റഷ്യയിൽ നടക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്.