ADVERTISEMENT

ഡമാസ്കസ് ∙ ഗാസയിലെ യുദ്ധത്തിനിടെ, വ്യാഴാഴ്ച പുലർച്ചെ സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും ഇസ്രയേൽ ആക്രമണം. സിറിയൻ സർക്കാർ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഡമാസ്കസിലെ കഫർ സൂസയിലെ റസിഡൻഷ്യൽ കെട്ടിടത്തിനു സമീപം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി സർക്കാർ വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു. ജനവാസകേന്ദ്രത്തിലെ ആക്രമണത്തിൽ ആളപായമുണ്ടോ എന്നത‍ടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സിറിയയിലെ പ്രത്യേക ആക്രമണങ്ങളെപ്പറ്റി ഇസ്രയേൽ സാധാരണ പ്രതികരിക്കാറില്ല. അതിനാൽ ഇന്നത്തെ ആക്രമണത്തിലും അഭിപ്രായപ്രകടത്തിനു സാധ്യതയില്ലെന്നാണു നിഗമനം. സിറിയയിൽ, ഇറാൻ ബന്ധമുള്ള കേന്ദ്രങ്ങൾക്കെതിരെ വർഷങ്ങളായി ഇസ്രയേൽ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് പലസ്തീനിയൻ സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിനു ശേഷമാണ് ഇസ്രയേൽ ഇവിടെ തിരിച്ചടി ശക്തമാക്കിയത്.

English Summary:

Israeli Airstrikes Target Damascus Residential Area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com