ഉറങ്ങാൻ കിടന്ന യുവാവ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ
Mail This Article
×
ഷൊർണൂർ∙ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കൽ വീട്ടിൽ സന്തോഷാണ് (34) മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ്, ഉച്ചയായിട്ടും വാതിൽ തുറന്നിരുന്നില്ല.
തുടർന്ന് ഒരു മണിയോടെ അമ്മയും പ്രദേശവാസിയും ചേർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഒറ്റപ്പാലം തഹസിൽദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സന്തോഷ്. ഷൊർണൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ നിമിഷ, മകൻ നിഹാൻ.
English Summary:
Man Found dead
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.