ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ
Mail This Article
കോഴിക്കോട്∙ ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഫിസിയോ തെറാപ്പിസ്റ്റ് ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് പരാതിക്കാരി. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്. ഇവർ തിരക്കിലായതിനാൽ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രൻ ചികിത്സ നൽകാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.
പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തകയോട് പെൺകുട്ടി തുറന്നു പറഞ്ഞിരുന്നു. തുടർന്നാണ് ആരോപണവിധേയനെതിരേ കേസെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.