ADVERTISEMENT

ചെന്നൈ ∙ കൊക്കെയ്ൻ കൈവശം വച്ചതിന് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഡിജിപി എ.രവീന്ദ്രനാഥിന്റെ മകൻ അരുൺ, നൈജീരിയൻ സ്വദേശി ജോൺ എസി, ചെന്നൈ സ്വദേശി എസ്.മഗല്ലൻ എന്നിവരെയാണ് നന്ദംപാക്കത്തു നിന്ന് സെന്റ് തോമസ് മൗണ്ട് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3.8 ഗ്രാം കൊക്കെയ്നും 1.02 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വിദ്യാർഥികളുടെ നേതൃത്വത്തിൽ മെത്താംഫെറ്റമിൻ നിർമിക്കുന്ന സംഘത്തെ പിടികൂടി ഏതാനും ദിവസങ്ങൾക്കകമാണ് മുൻ പൊലീസ് മേധാവിയുടെ മകൻ അടക്കമുള്ളവരെ ലഹരി കൈവശം വച്ചതിന് അറസ്റ്റ് ചെയ്യുന്നത്. 2001ൽ സംസ്ഥാന പൊലീസ് മേധാവിയായിരിക്കേ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർ‍ന്ന് രവീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തിരുന്നു.

English Summary:

Son of Former Tamil Nadu DGP Arrested in Chennai Cocaine Bust

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com