കൂറുമാറ്റത്തിന് 100 കോടി കോഴ വാഗ്ദാനം; അന്വേഷണത്തിന് 4 അംഗ കമ്മിഷൻ, 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട്
Mail This Article
×
തിരുവനനന്തപുരം∙ കൂറുമാറ്റത്തിന് എംഎൽഎമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് കെ.തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം അന്വേഷിക്കാൻ നാലംഗ കമ്മിഷനെ നിയോഗിച്ച് എന്‍സിപി. പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആര്‍. രാജൻ, ജോബ് കാട്ടൂർ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങൾ. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം.
ഇടത് എംഎൽഎമാരെ അജിത് പവാറിന്റെ എൻസിപി വഴി ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ. തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ.തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം.
English Summary:
100 crore bribe allegation against thomas k thomas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.