ADVERTISEMENT

നീലേശ്വരം∙ കാസർകോട് നീലേഞ്ചരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ പൊട്ടിത്തെറി വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്സാക്ഷികൾ. പടക്കം സൂക്ഷിച്ചിരുന്ന സ്ഥലവും ആളുകൾനിന്ന സ്ഥലവും തമ്മിൽ വലിയ ദൂരമുണ്ടായിരുന്നില്ല. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളൽ വീണു.

ഷീറ്റ് ഇളകി തെറിച്ചു. ചിലയിടത്ത് ഭിത്തി അടർന്നു വീണു. മുൻ വർഷങ്ങളിലും ഇവിടെയാണ് വെടികോപ്പുകൾ സൂക്ഷിച്ചിരുന്നതെന്നാണ് നാട്ടുകാർ പറയുന്നു. ക്ഷേത്രഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് കലക്ടർ കെ.ഇമ്പശേഖരൻ പറഞ്ഞു. വെടിക്കെട്ട് നടക്കുന്ന സമയത്ത് വലിയരീതിയിൽ ജനം ക്ഷേത്രപരിസരത്ത് തിങ്ങിക്കൂടിയിരുന്നു. വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് പരിഭ്രാന്തരായ ജനം ചിതറിയോടി. ‘‘ പെട്ടെന്ന് തീയും പുകയും കണ്ടു. എല്ലാവർഷവും ചെറിയ പടക്കം ഉപയോഗിക്കാറുണ്ട്. ഓടുന്നതിനിടെ പലർക്കും പരുക്കേറ്റു’’–നാട്ടുകാരിൽ ചിലർ പറഞ്ഞു. ഒരു തീപ്പൊരി പടക്കം സൂക്ഷിക്കുന്ന സ്ഥലത്തേക്ക് വീണു. പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിരവധി പേരുണ്ടായിരുന്നു. രണ്ടുലക്ഷം രൂപയുടെ പടക്കം ഉണ്ടായിരുന്നു’’– ഒരു നാട്ടുകാരൻ പറഞ്ഞു.

‘‘ഒരു തീഗോളമാണ് ആദ്യം കണ്ടത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ തിരക്കിൽപ്പെട്ടു. വലിയ ശബ്ദവും തീയും കണ്ടപ്പോൾ ഭയന്നുപോയി. ഓടുന്നതിനിടെ പലർക്കും വീണു പരുക്കേറ്റു’’–ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.

English Summary:

Eyewitnesses Describe Terrifying Scenes of Firecracker Explosion at Neeleswaram Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com