നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു; 154 പേർക്ക് പരുക്ക്, 8 പേരുടെ നില ഗുരുതരം

Mail This Article
നീലേശ്വരം∙ കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ 8 പേരുടെ നില ഗുരുതരം. ആകെ 154 പേർക്ക് പരുക്കുണ്ട്. പലരും ചികിത്സ നേടിയശേഷം ആശുപത്രിവിട്ടു. ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജ്, കണ്ണൂർ മിംസ് എന്നിവിടങ്ങളിൽ ചികിത്സയിലുള്ളവരാണ് ഗുരുതരനിലയിലുള്ളത്. ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ ക്ഷേത്ര പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. ചിതറിയോടുന്നതിനിടെ ആണ് പലർക്കും പരുക്കേറ്റത്. വടക്കൻ മലബാറിലെ ആദ്യ തെയ്യം ഈ ക്ഷേത്രത്തിലാണ്. ഒരു കിലോമീറ്റർ അകലെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. ചൈനീസ് പടക്കങ്ങളാണ് രാത്രി പൊട്ടിച്ചത്. ഇന്ന് പൊട്ടിക്കാനുള്ള നാടൻ പടക്കങ്ങളിലേക്ക് തീപ്പൊരി വീണാണ് സ്ഫോടനമുണ്ടായത്.
- 4 month agoOct 30, 2024 09:30 AM IST
നിബന്ധനകൾ പാലിച്ചില്ല; വെടിക്കെട്ട് ആൾക്കൂട്ടത്തിന് അടുത്ത്, തൊട്ടടുത്ത് പടക്കശേഖരം
വെടിക്കെട്ടിനു വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എഡിഎമ്മിന്റെ (അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട്) ഡിസ്പ്ലേ ഓഫ് ഫയർവർക്സ് ലൈസൻസ് നിർബന്ധമാണ്. എന്നാൽ വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനായി ആരും അപേക്ഷ നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
- 4 month agoOct 29, 2024 12:55 PM IST
‘ഒരു തീപ്പൊരി പടക്കം സൂക്ഷിച്ചിടത്ത് വീണു, വലിയ ശബ്ദത്തിൽ പൊട്ടിത്തെറി; പിന്നെ കണ്ടത് തീഗോളം’
കാസർകോട് നീലേഞ്ചരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ പൊട്ടിത്തെറി വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്സാക്ഷികൾ. പടക്കം സൂക്ഷിച്ചിരുന്ന സ്ഥലവും ആളുകൾനിന്ന സ്ഥലവും തമ്മിൽ വലിയ ദൂരമുണ്ടായിരുന്നില്ല. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളൽ വീണു.
- 4 month agoOct 29, 2024 12:54 PM IST
മാഗസിനും ഫയർലൈനും തമ്മിൽ 200 മീറ്റർ അകലം, ഫ്ലൂറസന്റ് യൂണിഫോം: ‘വെടിക്കെട്ടി’ൽ കേന്ദ്ര വിജ്ഞാപനം ഇങ്ങനെ
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നയിടവും (മാഗസിൻ) വെടി പൊട്ടിക്കുന്ന സ്ഥലവും (ഫയർലൈൻ) തമ്മിൽ 200 മീറ്റർ അകലം വേണമെന്നാണ് അടുത്തിടെ പുറത്തിറക്കിയ കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നത്.
- 4 month agoOct 29, 2024 12:53 PM IST
പുലർച്ചെ 3 മണിയോടെ പൊട്ടിത്തെറി; 110 മരണം, 700ലേറെ പേർക്ക് പരുക്ക്: കേരളത്തെ നടുക്കിയ പുറ്റിങ്ങൽ
1990ൽ കൊല്ലം മലനടയിൽ ദുര്യോധന ക്ഷേത്രോത്സത്തിനിടെ വെടിക്കെട്ട് ശാലയ്ക്ക് തീപിടിച്ച് 33 മരണമുണ്ടായതാണ് രണ്ടാമത്തെ വലിയ വെടിക്കെട്ട് അപകടം.
- 4 month agoOct 29, 2024 12:50 PM IST
‘പടക്കം പൊട്ടിക്കുന്ന സ്ഥലം മാറ്റിയത് അനാസ്ഥയായി തോന്നി; സിനിമയിലെ സ്ഫോടനരംഗം പോലെ’
‘‘സാധാരണ ക്ഷേത്രത്തിന്റെ പുറകു വശത്താണ് പടക്കം പൊട്ടിക്കുന്നത്. ഇത്തവണ സ്ഥലം മാറ്റിയത് ആദ്യമേ അനാസ്ഥയായി തോന്നിയിരുന്നു. ഇത്ര അടുത്ത് പടക്കം പൊട്ടിക്കുന്നത് എന്തിനെന്ന് ചോദിച്ചിരുന്നു. വലിയ ശബ്ദമാണ് കേട്ടത്. സിനിമയിലെ സ്ഫോടനരംഗം പോലെയായിരുന്നു. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. കയ്യിലാണ് പരുക്കേറ്റത്.’’–രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
- 4 month agoOct 29, 2024 12:49 PM IST
വാങ്ങിയത് 24,000 രൂപയുടെ പടക്കം, പൊട്ടിച്ചത് ചൈനീസ് പടക്കങ്ങൾ: രണ്ടു പേർ കസ്റ്റഡിയിൽ
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ തോറ്റം ഇന്നലെ രാത്രി 12 മണിക്കാണ് പുറത്തേക്കു വന്നത്. ആ തോറ്റത്തിന്റെ തട്ടുകൊള്ളാതിരിക്കാൻ വേണ്ടി സ്ത്രീകളുൾപ്പെടെയുള്ളവർ സമീപമുള്ള ഷെഡിനകത്താണ് നിന്നത്. ഈ ഷെഡിനകത്തായിരുന്നു പടക്കങ്ങൾ വച്ചിരുന്നത്.
- 4 month agoOct 29, 2024 12:48 PM IST
2 പെൺകുട്ടികൾ ക്ഷേത്രമതിലിൽ നിന്ന് വീണു; കനത്ത പുകയിൽ അന്തരീക്ഷം മുങ്ങി: രക്ഷകനായി ശ്രീജിത്ത്
പന്ത്രണ്ടരയോടെ സ്ഫോടനമുണ്ടായപ്പോൾ രണ്ടു പെൺകുട്ടികൾ ക്ഷേത്രത്തിന്റെ മതിലിൽനിന്ന് വീഴുന്നതാണ് ശ്രീജിത്ത് കണ്ടത്. സ്ഫോടനമുണ്ടായതിന് അടുത്തായിരുന്നു മതിൽ. ജനങ്ങൾ ചിതറിയോടുന്നതിനിടെ കുട്ടികൾ നിലത്തുവീണു.
- 4 month agoOct 29, 2024 12:47 PM IST
‘മുൻപ് പടക്കം പൊട്ടിച്ചത് കാവിനടുത്ത്; ക്ഷേത്രത്തിൽ ആദ്യം: ഇന്ന് ഒരുക്കിയത് 7000 പേർക്കുള്ള ഭക്ഷണം’
ഉത്തര കേരളത്തിൽ തുലാം പത്തു കഴിഞ്ഞ് ആദ്യം ഉത്സവം കൊടിയേറുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം. അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾ ഉത്സവത്തിനായി എത്തിയിരുന്നു. ഏഴായിരത്തോളം പേർക്ക് ഇന്ന് ഭക്ഷണം ഒരുക്കിയിരുന്നു. ചോറ് മാത്രമാണ് ഇന്ന് പകൽ ഉണ്ടാക്കാൻ ബാക്കിയുണ്ടായിരുന്നത്. ബാക്കിയെല്ലാം ഇന്നലെത്തന്നെയായിരുന്നു. Read more
- 4 month agoOct 29, 2024 10:38 AM IST
- 4 month agoOct 29, 2024 10:12 AM IST
വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് കലക്ടർ കെ.ഇമ്പശേഖരൻ പറഞ്ഞു. പടക്കം സൂക്ഷിച്ചതിന് അടുത്തു തന്നെയാണ് വെടിക്കെട്ട് നടത്തിയത്. മാനദണ്ഡങ്ങൾ പാലിച്ചില്ല. കസ്റ്റഡിയിലെടുത്തവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു. പടക്കം സൂക്ഷിച്ച സ്ഥലത്ത് തീപ്പൊരി വീണാണ് സ്ഫോടനം ഉണ്ടായതെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ പറഞ്ഞു.



