കെഎസ്ആർടിസി ബസിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Mail This Article
×
മലപ്പുറം∙ കെഎസ്ആർടിസി ബസിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവറുടെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തു. പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുൽ അസീസിന്റെ(45) ലൈസൻസാണ് പൊന്നാനി എംവിഡി സസ്പെൻഡ് ചെയ്തത്.
ചൊവ്വാഴ്ച് വൈകിട്ട് തിരുരിൽനിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അബ്ദുൽ അസീസ് മൊബൈൽ ഫോൺ ഉപയോഗിച്ചത്. ഡ്രൈവർ അശ്രദ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇതു യാത്രക്കാർ മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹമാധ്യമത്തിലൂടെ മോട്ടർ വാഹന വകുപ്പിനെ അറിയിക്കുകയായിരുന്നു. പൊന്നാനി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന ബസാണിത്.
English Summary:
KSRTC Bus Driver Caught Using Mobile Phone, License Suspended
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.