ADVERTISEMENT

കോതമംഗലം∙ കാലം ചെയ്ത യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ചടങ്ങുകൾക്ക് ഇന്ന് തുടക്കം. കോതമംഗലം ചെറിയ പള്ളിയില്‍ പുലർച്ചെ 3.30ഓടെയാണ് ശ്രേഷ്ഠ ബാവയുടെ ഭൗതിക ശരീരം വിലാപയാത്രയായി എത്തിച്ചത്. ഇന്ന് രാവിലെ 8ന് കോതമംഗലം ചെറിയ പള്ളിയിൽ കുർബാന നടക്കും. 9.30ന് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിങ് കമ്മിറ്റിയുടെയും സംയുക്ത യോഗവും ചേരുന്നുണ്ട്.

ശ്രേഷ്ഠ ബാവയുടെ ഓർമ എന്നും നിലനിൽക്കുമെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയസിനെ ഫോണിൽ വിളിച്ചാണ് പാത്രീയർക്കീസ് ബാവാ അനുശോചനം അറിയിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷം കാരണം കേരളത്തിലേക്ക് ഏത്താൻ കഴിയാത്ത സാഹചര്യമാണെന്നും പാത്രീയർക്കീസ് ബാവാ അറിയിച്ചു. വൈകാതെ കേരളത്തിൽ എത്തുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. ശ്രേഷ്ഠ ബാവായുടെ വിയോഗത്തിൽ പാത്രീയർക്കീസ് ബാവായുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനയും നടന്നു.

ഇന്ന് രാവിലെ 10.30ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചനമസ്ക്കാരം കഴിഞ്ഞ് 1ന് കോതമംഗലം ചെറിയ പള്ളിയിൽനിന്ന് വലിയ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് 4ന് കോതമംഗലം വലിയ പള്ളിയിൽനിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭൗതികശരീരം എത്തിക്കും. ശേഷം പൊതുദർശനം. നവംബർ 2ന് രാവിലെ 8ന് പാത്രിയർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാനയും 3ന് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രൂഷകളും ആരംഭിക്കും.

English Summary:

Catholicos Baselios Thomas I: Funeral Arrangements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com