ADVERTISEMENT

ന്യൂഡൽഹി∙ തെക്കൻ ഡൽഹിയിൽ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ 1600 കിലോമീറ്റർ പിന്തുടർന്ന് പൊലീസ് പിടികൂടി. വിഷ്ണു സ്വരൂപ് സാഹിയാണ് പൊലീസ് പിടിയിലായത്. ഒളിവിൽ കഴിയുന്നതിനിടെ 8 ഫോണുകളും 20 സിം കാർഡുകളും മാറിയെങ്കിലും നിരന്തരമായ അന്വേഷണത്തിന് ഒടുവിൽ പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു.  

പേരുകൾ മാറിയും വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചുമാണ് വിഷ്ണുസ്വരൂപ് ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യ–നേപ്പാൾ അതിർത്തിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഡോ.യോഗേഷ് ചന്ദ്രപോളാണ് (63) മാസങ്ങൾക്ക് മുൻ‌പ് വീടിനുള്ളിൽ കൊല്ലപ്പെട്ടത്. അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടത്തുന്നതിനു മുൻപ് വീട് കൊള്ളയടിച്ചതായി പൊലീസ് പറഞ്ഞു. വീട്ടുജോലിക്കാരി ബസന്തിയും അകാശ്, ഹിമാൻഷു ജോഷി എന്നിവരും അറസ്റ്റിലായിരുന്നു. വിഷ്ണുരൂപും മറ്റു നാലുപേരും രക്ഷപ്പെട്ടു. 

വിഷ്ണുസ്വരൂപിന്റെ ഫോൺ പൊലീസ് തുർച്ചയായി നിരീക്ഷിച്ചുവരികയായിരുന്നു. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി മനസ്സിലാക്കിയതിനെ തുടർന്ന് പൊലീസ് ഡെറാഡൂണിലെത്തിയെങ്കിലും വിഷ്ണുസ്വരൂപ് രക്ഷപ്പെട്ടു. ബസില്‍ നേപ്പാൾ അതിർത്തിയിലേക്ക് പോകുന്നതിനിടയിലാണ് പിടികൂടിയത്. വീട്ടുജോലിക്കാരിയാണ് ഡോക്ടറുടെ സമ്പാദ്യങ്ങളുടെ വിവരങ്ങൾ വിഷ്ണുസ്വരൂപിന് കൈമാറിയത്.

English Summary:

1600 km Chase Ends with Arrest of Doctor's Murderer at Nepal Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com