ADVERTISEMENT

പാലക്കാട്∙ ഷൊർണൂർ പാലത്തിൽ ജോലി ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി നാലു പേർ മരിച്ചത് ശുചീകരണ ജോലിക്കിടെ. ട്രെയിനിന്റെ ശബ്ദം കേട്ട് ശുചീകരണ തൊഴിലാളികൾ ഓടിമാറിയത് ട്രെയിന്‍ വന്ന അതേ ദിശയിലേക്കാണെന്നാണ് സൂചന. ട്രെയിൻ വരുമ്പോൾ ആളുകൾക്ക് കയറി നിൽക്കാൻ പാലത്തിന്റെ രണ്ടു ഭാഗത്തായി സ്ഥലമുണ്ട്. ഇവിടം ലക്ഷ്യമാക്കി ഓടി എത്തുന്നതിനു മുൻപ് നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

കരാറുകാരനെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് റെയിൽവേ അറിയിച്ചു. സുരക്ഷാ കരുതലില്ലാതെ ട്രാക്കിൽ ശുചീകരണ ജോലികൾ ചെയ്തതിൽ വീഴ്ചയുണ്ട്. പരിചയസമ്പന്നർക്കു പകരം കരാറുകാരൻ ഗൗരവമില്ലാതെ പ്രവർത്തിച്ചുവെന്നും റെയിൽവേ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സഹായം നൽകുമെന്നും റെയിൽവേ അറിയിച്ചു. 

തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മണൻ, റാണി, വള്ളി എന്നിവരാണ് മരിച്ചത്. റാണിയും വള്ളിയും സഹോദരിമാരാണ്. ഇവരുടെ ഭർത്താക്കൻമാരിൽ ഒരാളെ കാണാതായിട്ടുണ്ട്. ട്രെയിൻ ഇടിച്ച് ശരീരം ഛിന്നഭിന്നമായതിനാൽ കാണാതായത് ആരാണെന്നതിൽ അവ്യക്തത തുടരുകയാണ്. പുഴയിലെ തിരച്ചിൽ ഇന്നു അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചിൽ തുടരും. റെയിൽവേയിൽ കരാർ ജീവനക്കാരാണ് നാലുപേരും. കേന്ദ്രമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പരിസരം വൃത്തിയാക്കാനാണ് തൊഴിലാളികളെ നിയോഗിച്ചത്. അഞ്ചുവർഷമായി ഇവർ ഒറ്റപ്പാലത്ത് താമസിക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.

പാളത്തിൽ വൃത്തിയാക്കൽ നടക്കുമ്പോഴാണ് കേരള എക്സ്പ്രസ് എത്തിയത്. ട്രെയിൻ വേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭയപ്പാടോടെ നാലുപേരും ഓടി മാറിയത് ട്രെയിൻ വരുന്ന ഭാഗത്തേക്കാണ്. വശത്തേക്ക് മാറാൻ സ്ഥലമുണ്ടായിരുന്നില്ല. താഴേക്ക് ചാടാൻ കഴിയുന്നതിനു മുൻപ് ട്രെയിൻ നാലുപേരെയും ഇടിച്ചിട്ടു. താഴെ പുഴയിലേക്ക് ചാടാൻ കഴിഞ്ഞിരുന്നെങ്കിൽ പരുക്കളോടെ രക്ഷപ്പെട്ടേനെ എന്ന് നാട്ടുകാർ പറയുന്നു.

English Summary:

Four Sanitation Workers Killed in Tragic Train Accident on Shoranur Bridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com