ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി; 4 പേർക്ക് ദാരുണാന്ത്യം
Mail This Article
×
പാലക്കാട്∙ ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മണൻ, റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. റെയിൽവേയിൽ കരാർ ജീവനക്കാരാണ് നാലുപേരും.
റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം. പാലക്കാട്ടുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസാണ് തട്ടിയത്. ട്രെയിൻ വന്നത് ഇവർ അറിഞ്ഞില്ല. മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.
ഒരാൾ ട്രെയിൻ തട്ടി പുഴയിൽ വീണതായാണ് കരുതുന്നത്. പൊലീസും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരുമുൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മറ്റുമൂന്നുപേരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.
English Summary:
Tamil Nadu natives died after being hit by train in Shornur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.