ADVERTISEMENT

തൃശൂർ∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍ തന്റെ വീട്ടിലെത്തിയതിന് തെളിവ് പുറത്തുവിട്ട് പാർട്ടിയുടെ മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ്. സതീഷിന്‍റെ വീട്ടില്‍ പോയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. ശോഭ വീട്ടില്‍ വന്നിരുന്നു എന്ന് തെളിയിക്കുന്നതിനാണ് ചിത്രം പുറത്തുവിട്ടത്. തിരൂര്‍ സതീഷിന്‍റെ ഭാര്യയ്ക്കും മകനും ഒപ്പം ശോഭ നില്‍ക്കുന്നതാണ് ചിത്രം.

എന്നാൽ സതീഷിനെ തള്ളി ശോഭ രംഗത്തെത്തി. തിരൂർ സതീഷിന്റെ വീട്ടിൽ ഇതുവരെ പോയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പുറത്തുവിട്ട ഫോട്ടോയിൽ കാണുന്നത് സതീഷിന്റെ വീടിന്റെ ഉൾഭാഗമല്ല. അസുഖബാധിതയായി കിടന്ന തന്റെ അമ്മയെ കാണാൻ ചേച്ചിയുടെ വീട്ടിൽ വന്നപ്പോള്‍ സതീഷ് എടുത്ത ഫോട്ടോയാണ്. ചിത്രത്തിന് ഒന്നര വര്‍ഷത്തെ പഴക്കമുണ്ട്. കുഴൽപണ വിവാദത്തിൽ തുറന്നു പറച്ചിൽ നടത്തിയ സതീഷിന്റെ പിന്നിൽ താനാണെന്ന് പറഞ്ഞതിനെതിരെ കേസ് നൽകും. തീരൂർ സതീഷിനെ കൊണ്ടുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിക്കു വേണ്ടി എത്തിച്ച കുഴൽപണം തന്നെയെന്ന് ബിജെപിയുടെ അന്നത്തെ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ശോഭാ സുരേന്ദ്രനാണ് ആരോപണത്തിനു പിന്നിലെന്ന് പാർട്ടിയിൽ ആക്ഷേപം ഉയർന്നു. ആരോപണം നിഷേധിച്ച ശോഭ, സതീഷിന്റെ വീട്ടിൽ പോയിട്ടില്ലെന്ന് വ്യക്തമാക്കി. കുഴൽപണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷിന്റെ പിന്നിൽ താനാണെന്ന പ്രചാരണം എന്തടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ലെന്നും പറഞ്ഞു. 

കൊടകര കുഴല്‍പ്പണം സംബന്ധിച്ച ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ആരോപണങ്ങള്‍ക്ക് പിന്നിലെ തിരക്കഥ എകെജി സെന്‍ററില്‍ നിന്നാണ്. സതീശനെ സിപിഎം വിലയ്ക്കെടുത്തെന്നും അവര്‍ വ്യക്തമാക്കി. കൊടകരയിലേക്ക് പണം കൊണ്ടുവന്നത് പാർട്ടി അനുഭാവിയും വ്യാപാരിയുമായ ധർമരാജനാണെന്നും അയാൾക്ക് മുറി എടുത്തു കൊടുക്കാൻ നിർദേശമുണ്ടായിരുന്നെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

English Summary:

A photo contradicts BJP leader Shobha Surendran's claim of never visiting the house of former BJP office secretary, Thirur Satheesh, who had made allegations against her regarding the Kodakara hawala money case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com