ADVERTISEMENT

പമ്പ ∙ ശബരിമല തീർഥാടകർക്കായി വെർച്വൽ ക്യൂ ബുക്കിങ്ങിനോടൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് സംവിധാനവും ഏർപ്പാടാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ദർശനം ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി ചേർന്ന യോഗത്തിലാണ് തീരുമാനം. 40 പേരിൽ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്‌റ്റേഷനിൽനിന്നും 10 കിലോമീറ്ററിനകത്താണെങ്കിൽ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും.

നിലയ്ക്കൽ ടോളിൽ ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തും. ശബരിമലയിൽ എത്തുന്ന വാഹനങ്ങളുടെ കൃത്യമായ വിവരം ശേഖരിക്കും. ആദ്യ ഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും ക്രമീകരിച്ചു. അര മിനിറ്റ് ഇടവിട്ട് 200 ബസുകൾ നിലക്കൽ- പമ്പ സർവീസ് നടത്തും. 

പമ്പയിൽനിന്നും ആവശ്യത്തിന് ഭക്തർ ബസിൽ കയറിയാൽ പിന്നീട് നിലയ്ക്കലേക്ക് പോകാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തേയ്ക്ക് തിരിക്കും. മോട്ടർ വാഹന വകുപ്പിന്റെ 20 സ്‌ക്വാഡുകൾ 250 കിലോ മീറ്റർ ദൈർഘ്യത്തിലുണ്ടാകും. അപകടരഹിത യാത്രയ്ക്കായി ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി ആറു ഭാഷകളിലായി പ്രമോ വിഡിയോ ചെയ്യും. അപകടമേഖലയായ വിളക്കുവഞ്ചി, മണ്ണാറക്കുളഞ്ഞി സ്ഥലങ്ങളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കും. റാന്നി എംഎൽഎ പ്രമോദ് നാരായൺ, കലക്ടർ എസ് പ്രേംകൃഷ്ണൻ, ശബരിമല എഡിഎം അരുൺ എസ്.നായർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തമിഴ്‌നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

KSRTC Launches Online Booking for Sabarimala Pilgrims: Book Bus Tickets with Darshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com