ADVERTISEMENT

ബുഡാപെസ്റ്റ്∙ റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് യൂറോപ്യൻ സുരക്ഷയ്ക്ക് മാത്രമല്ല, യുഎസിനും ഭീഷണിയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. യുക്രെയ്‌നിനെതിരായ യുദ്ധത്തിന് ഉത്തരകൊറിയ റഷ്യക്ക് സൈനിക സഹായം നൽകിയിരുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ സഹായത്തിന് പകരമായി റഷ്യ ഉത്തര കൊറിയയിലേക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ എത്തിക്കുകയാണെന്നും ഇതിലൂടെ ഉത്തര കൊറിയ – റഷ്യ കൂട്ടുകെട്ട് വളരുകയാണെന്നുമാണ് നാറ്റോയുടെ വാദം.

റഷ്യയുടെ ഈ നീക്കം നാറ്റോയുടെ ഭാഗമായ യൂറോപ്യൻ രാജ്യങ്ങളെ മാത്രമല്ല, യുഎസിനും ഭീഷണിയാകുമെന്നും നാറ്റോ സെക്രട്ടറി ജറനൽ മാർക്ക് റുട്ടെ പറയുന്നു. യൂറോപ്യൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് റുട്ടെ ഇക്കാര്യം പറഞ്ഞത്. ഈ ഭീഷണികളെ എങ്ങനെ കൂട്ടായി നേരിടാമെന്ന് എന്ന് ചർച്ച ചെയ്യാൻ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഇരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

NATO Sounds Alarm: Russia-North Korea Alliance a Global Threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com