ADVERTISEMENT

തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ ഫോണില്‍ ഹാക്കിങ് നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, ഡിജിപി എസ്.ദർവേശ് സാഹിബിനു റിപ്പോര്‍ട്ട് നല്‍കി. രണ്ട് പരിശോധനാ ഫലങ്ങള്‍ ചേര്‍ത്താണ് വസ്തുതാ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കെ.ഗോപാലകൃഷ്ണന്റെ രണ്ടു ഫോണുകളും പരിശോധിച്ച ഫൊറന്‍സിക് ലാബ് അധികൃതരാണ് റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയത്. 

ഐ ഫോണ്‍ അടക്കം ഗോപാലകൃഷ്ണന്‍ ഉപയോഗിച്ച 2 ഫോണുകളാണ് പൊലീസ് പരിശോധനയ്ക്കു കൈമാറിയത്. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്ത ശേഷമാണ് ഗോപാലകൃഷ്ണന്‍ പൊലീസിനു നല്‍കിയത്. ഈ സാഹചര്യത്തില്‍ ഹാക്കിങ് നടന്നതായി കണ്ടെത്താന്‍ കഴിയില്ലെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്.  ഫോണ്‍ ഹാക്ക് ചെയ്തതായി തെളിവില്ലെന്ന് മെറ്റ കമ്പനി അധികൃതരും പൊലീസിനെ അറിയിച്ചിരുന്നു. 

തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്താണ് മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്നാണ് ഗോപാലകൃഷ്ണന്റെ പരാതി. ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് 4 ദിവസം കഴിഞ്ഞാണ് ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയത്. ഹിന്ദു, മുസ്‌ലിം എന്നീ പേരുകളിലടക്കം ഗ്രൂപ്പുകള്‍ ഹാക്കര്‍മാര്‍ ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com