ബില്ല് അടച്ചില്ല, വൈദ്യുതി വിച്ഛേദിക്കാനെത്തി; കെഎസ്ഇബി ജീവനക്കാരനെ മർദിച്ച വീട്ടുടമ റിമാൻഡിൽ
Mail This Article
×
കൊടുവള്ളി (കോഴിക്കോട്) ∙ ബില്ല് അടയ്ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമ മർദ്ദിച്ചതായി പരാതി. കെഎസ്ഇബി കൊടുവള്ളി സെക്ഷൻ ഓഫിസിലെ ലൈൻമാൻ കെ.പി നാരായണനെയാണ് കൊടുവള്ളി ഉളിയാടൻകുന്ന് വീട്ടിൽ സിദ്ദിഖും മകനും ചേർന്ന് മർദിച്ചത്. നാരായണന്റെ പരാതിയിൽ കൊടുവള്ളി പൊലീസ് കേസെടുത്ത് സിദ്ദിഖിനെ അറസ്റ്റ് ചെയ്തു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ സിദ്ദിഖിനെ റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. സിദ്ദിഖും മകനും ചേർന്ന് നാരായണനെ തള്ളി വീഴ്ത്തുകയും അസഭ്യം പറയുകയും കല്ലുകൊണ്ട് എറിഞ്ഞ് തലയ്ക്കു പരുക്കേൽപ്പിക്കുകയുമായിരുന്നെന്നാണ് പരാതി. പരുക്കേറ്റ നാരായണൻ കൊടുവള്ളി കുടുബാരോഗ്യകേന്ദ്രത്തിലും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലും ചികിത്സ തേടി.
English Summary:
A homeowner in Koduvally, Kerala, was arrested and remanded for allegedly assaulting a KSEB employee who attempted to disconnect power due to unpaid bills.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.