ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മതാധിഷ്ഠിത സംവരണം ലഭിക്കില്ലെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ പലാമുവിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് അമിത് ഷായുടെ പരാമർശം. മുസ്‌ലിങ്ങൾക്ക് സംവരണം നൽകാമെന്ന് കോൺഗ്രസ് വാക്കു നൽകിയിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു.

‘‘കോൺഗ്രസ് സംവരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടന അനുവദിക്കുന്നില്ല. മുസ്‌ലിങ്ങൾക്ക് 10 % സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ചില സംഘടനകൾ കോൺഗ്രസ് നേതൃത്വത്തിന് നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സഹായിക്കാമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ അവർക്ക് ഉറപ്പും നൽകി.’’–അമിത് ഷാ പറഞ്ഞു.

മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ ദലിതർക്കും ആദിവാസികൾക്കും പിന്നാക്ക ജാതിക്കാർക്കുമുള്ള സംവരണം വെട്ടിക്കുറയ്ക്കപ്പെടും. ബിജെപി അധികാരത്തിൽ ഉള്ള കാലം വരെ ന്യൂനപക്ഷങ്ങൾക്ക് ഈ രാജ്യത്ത് സംവരണം നൽകില്ല. അത്തരം ഗൂഢാലോചനകൾ രാഹുൽ ഗാന്ധിയുടെ മനസിലുണ്ടെങ്കിൽ അത് നടക്കില്ല. കോൺഗ്രസ് ഒബിസി വിരുദ്ധ പാർട്ടിയാണെന്നും അമിത് ഷാ പറഞ്ഞു.

English Summary:

Amit Shah: No Religion-Based Reservations Under BJP Rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com